Ticker

6/recent/ticker-posts

ഇടിമിന്നലിൽ വീട് വിണ്ടുകീറി മലയോരത്ത് ശക്തമായ മഴ

കാഞ്ഞങ്ങാട് : മഴ
ക്കൊപ്പം ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് വിണ്ടുകീറി തകർന്നു. മലയോരത്ത് ഉൾപെടെ
ശക്തമായ മഴ ലഭിച്ചു. ചായ്യോത്ത്
  പെൻഷൻ മുക്കിലെ ഷീന രാഘവ
ൻ്റെ വീടിന് ആണ് ഇടിമിന്നലേറ്റത്.
ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തികളും 
കോൺഗ്രീറ്റ് ചെയ്ത മുകൾ ഭാഗവും വിണ്ട് കീറി
നാശം സംഭവിച്ചു. വയറിങ് പൂർണമായും കത്തി നശിച്ചു ആളപായം ഒഴിവായി.മലയോരത്തും ശക്തമായ വേനൽ മഴ ലഭിച്ചു.
  പുലർച്ചെ നാലു മണിയോടുകൂടിയാണ് ഇടിയോടുകൂടിയ മഴ പെയ്തത്. ഒടയം ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാ മരം , ഭീമ്പനടി ചിറ്റാരിക്കാൽ, രാജപുരം,ചുള്ളിക്കര സ്ഥലങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു.പലയിടത്തും വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.
Reactions

Post a Comment

0 Comments