കാഞ്ഞങ്ങാട് :മടിക്കൈ ചാളക്കടവിലെ ക്വാർട്ടേഴ്സിനുള്ളിൽ കണ്ടെത്തിയത് അമ്പലത്തറ ഗുരുപുരം സ്വദേശിനിയുടെ മൃതദേഹം. ഗുരുപുരത്തെ ഗംഗാധരൻ്റെ ഭാര്യ കാർത്യായനി 58
യുടെ താണ് മൃതദേഹമെന്നാണ് ഇന്നുച്ച യോടെ പൊലീസ് തിരിച്ചറിഞ്ഞത്.
കുടുംബ സമേതം ഗുരുപുരം പെ
ട്രോൾ പമ്പിനടുത്ത് താമസിച്ചിരുന്ന ഇവർ ആറ് മാസം മുൻപ് സ്ഥലവും വീടും വിൽപ്പന നടത്തി മക്കൾ വേറെ താമസം പോയതാണ്. ഭർത്താവ് മകനൊപ്പമാണ് താമസം. കാർത്യായനി ഒരാഴ്ച മുൻപ് ക്വാർട്ടേഴ്സ് വാടകക്കെടുത്ത് ഇവിടെ
താമസിക്കുകയായിരുന്നു.
മൃതദേഹത്തിന്
നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ചാളക്കടവിലെ കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥയിൽ
ഉണ്ണിയം വെളിച്ചത്തെ സി.ബി.ടി ക്വാർട്ടേഴ്സിനുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. ക്വാർട്ടേഴ്സിനുള്ളിൽ കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം.
0 Comments