Ticker

6/recent/ticker-posts

മടിക്കൈ ചാളക്കടവിലെ ക്വാർട്ടേഴ്സിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ നാല് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം

കാഞ്ഞങ്ങാട് :മടിക്കൈ ചാളക്കടവിലെ ക്വാർട്ടേഴ്സിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ നാല് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഉണ്ണിയം വെളിച്ചത്തെ സി.ബി.ടി ക്വാർട്ടേഴ്സിനുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. ക്വാർട്ടേഴ്സിനുള്ളിൽ കസേരയിൽ ഇരുന്ന നിലയിലാണ്. 50 വയസ് പ്രായം വരും. ഒരാഴ്ച മുൻപ് ഈ ക്വാർട്ടേഴ്സിൽ വാടകക്ക് താമസത്തിനെത്തിയ സ്ത്രീയുടെ താണ് മൃതദേഹം. ഏത് നാട്ടുകാരിയാണെന്ന് നാട്ടുകാർക്കോ ക്വാർട്ടേഴ്സ് ഉടമക്കോ അറിയില്ല. പേര് വിവരവുമില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സയൻ്റിഫിക് വിഭാഗമടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തുമെന്ന് ഉത്തരമലബാറിനോട് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments