Ticker

6/recent/ticker-posts

എസ്.ഐ ജീവനൊടുക്കിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ്

കാഞ്ഞങ്ങാട് :ബേഡകം പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് എലി വിഷം കഴിച്ച എസ്.ഐ മരിച്ച സംഭവത്തിൽ കേസ്. അസ്വഭാവികമരണത്തിനാണ് ബേഡകം പൊലീസ് കേസെടുത്തത്.
 ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയൻ 4 9 മരിച്ച സംഭത്തിലാണ് കേസ്.
കള്ളാർ ചിറക്കോടി കലെ പി. സി. മുത്തു 55 ഇന്ന് രാത്രി ബേഡകം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴി പ്രകാരമാണ് കേസ്. ബേഡകം എസ്.ഐ ആയിരുന്ന കെ.വിജയൻ കഴിഞ്ഞ 29 ന് ഉച്ചക്ക് 12 മണിയോടെ പൊലീസ് സ്റ്റേഷന് അടുത്തുള്ള
ക്വാർട്ടേഴ്സിൽ എലി വിഷം കഴിച്ച് ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ട് 6.30 മണിയോടെ
 കൊച്ചി അമൃത ആശുപത്രിയി മരിച്ചെന്നാണ് മൊഴി. പനത്തടി പാടി സ്വദേശിയാണ്. ജീവനൊടുക്കാനുള്ള കാരണം പ്രഥമ വിവരറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
Reactions

Post a Comment

0 Comments