കാഞ്ഞങ്ങാട് :ജെ.ഡി.എസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ദിലീപ് മേടയിലിൻ്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനാല ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. മാവുങ്കാൽ ആനന്ദാശ്രമത്തിനടുത്ത് രാം നഗർ ഹൈസ്ക്കൂളിന് പിറക് വശത്തുള്ള വീടിന് നേരെയാണ് ആക്രമണം. ഇന്നലെ രാത്രി 12.30 മണിക്കാണ് സംഭവം.ദിലീപും ഭാര്യ പ്രമീളയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഉറക്കത്തിലായിരുന്നു. കിടപ്പ് മുറിയിലെ രണ്ട് ജനാലകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. വീടിൻ്റെ ഭിത്തിയിലടക്കം ഏറ് കൊണ്ട പാടുണ്ട്. കഴിഞ്ഞ
ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നതായി ദിലീപ് മേടയിൽ ഉത്തരമലബാറിനോട് പറഞ്ഞു. അജാനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
0 Comments