Ticker

6/recent/ticker-posts

സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതികൾക്കെതിരെ ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിന് കേസ്, ഒരാൾ റിമാൻ്റിൽ

കാഞ്ഞങ്ങാട് : അമ്പലത്തറ മുട്ടിച്ച രലിൽ സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതികൾക്കെതിരെ ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിന് അമ്പലത്തറ പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു. കണ്ണോത്ത് തട്ടുമ്മലിലെ കെ.ബി. അഭിലാഷിനെ 37 ആക്രമിച്ചതിനാണ് രതീഷിനും സമീറിനുമെതിരെ മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തത്. കഴിഞ്ഞ 20ന് വൈകുന്നേരം കല്ലാം തോലിൽ വെച്ച് ആക്രമിച്ചതായാണ് പരാതി. ബൈക്കിൽ വന്ന ഇരുവരും കേബിൾ വയർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. മുൻ വിരോധമാണ് കാരണമെന്ന് പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞ കേസിൽ സെമീറിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments