Ticker

6/recent/ticker-posts

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ തേടി പൊലീസ് മാണ്ഡ്യയിലും കൂത്തുപറമ്പിലും

കാഞ്ഞങ്ങാട്: 10 വയസു കാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന  പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചു. പ്രതി സുള്ള്യ നാപ്പോക്ക് സ്വദേശിയാണെന്ന വിവരം പൊലിസിന് ലഭിച്ചു. പ്രതിയെ കണ്ടെത്താനായി പ്രതി പോകാനിടയുള്ളവീടുകളിലും
 പൊലിസ് സംഘം പരിശോധന നടത്തി. മാണ്ഡ്യ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. 
മേൽപ്പറമ്പിലും പൊലിസ് പരിശോധന നടത്തി .
ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താൻ കഴിയാത്ത സാഹചര്യമാണു ള്ളത്. പൊലിസ് സംഘം പല ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
Reactions

Post a Comment

0 Comments