Ticker

6/recent/ticker-posts

കാറിനടുത്ത് നിൽക്കുകയായിരുന്ന രണ്ട് പേർക്ക് പിക്കപ്പ് ഇടിച്ച് പരിക്ക്

കാഞ്ഞങ്ങാട് :കാറിനടുത്ത് നിൽക്കുകയായിരുന്ന രണ്ട് പേർക്ക് പിക്കപ്പ് വാൻ
ഇടിച്ച് പരിക്കേറ്റു. ചെമ്മനാട് മുണ്ടാങ്കുളം കെ.എസ്.ടി.പി റോഡിലാണ് അപകടം. പാറക്കട്ട ആർ.ഡി നഗറിലെ അഹമ്മദ് അജ്മൽ സർബാഷ് 27, കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കു മാണ് പരിക്കേറ്റത്. റോഡരികിൽ കാർ പാർക്ക് ചെയ്ത് കാറിനടുത്ത് നിൽക്കുന്നതിനിടെയാണ് പിക്കപ്പ് വന്ന് ഇടിച്ചത്. മേൽപ്പറമ്പ പൊലീസ് പിക്കപ്പ് ഡ്രൈവറുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments