Ticker

6/recent/ticker-posts

ഹോട്ടലിൽ കയറി യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റിമാൻ്റിൽ

കാഞ്ഞങ്ങാട:  ഹോട്ടലിൽ കയറി യുവതിയെ കുത്തി
കൊലപ്പെടുത്താൻ
  ശ്രമിച്ച ഭർത്താവിനെ ഹോസ്‌ദുർഗ് 
പൊലീസ് ഇൻസ്പെക്ടർ എം പി . ആ സാദിൻ്റെ നേതൃത്വത്തിൽ
അറസ്റ്റുചെയ്തു.

കാലിച്ചാനടുക്കം എറളാൽ സ്വദേശിയും  ബാലകൃഷ്ണനെ 53യാണ്   കരിന്തളത്തെ  വീട്ടിൽ നിന്നും അറസ്റ്റുചെയ്‌തത്.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം.  രാവണേശ്വരം രാമഗിരി യിലെ 
 കെ. വി. ലീനയെ42 യാണ് ആക്രമിച്ചത്. 
സെൻട്രൽ ചിത്താരിയിലെ മീൻചട്ടി ഹോട്ടലിലെ ജീവനക്കാരിയായ ലീന യെ ഉളിപോലുള്ള ആയുധമുപ
യോഗിച്ചാണ് കുത്തിയത്. ഹോട്ടലിന്റെ
അടുക്കളയിലേക്ക് അതിക മിച്ചുകയറിയാണ്  
കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി.

ലീനയുടെ ഇടതുകൈമ സിലിന് കുത്തിപരിക്കേൽ പ്പിക്കുകയും വലതുകയ്യിലെ മസിലിൽ  ക ടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു . സാരമായി പരിക്കേറ്റ ലീനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താൻ ഉപ
യോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
നാല് മാസം മുൻപ് വീട്ടിൽ വെച്ച് ലീനയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പോള്ളലേൽ പ്പിച്ചിരുന്നു. ഇതുസംബന്ധി ച്ച കേസ്  നിലനിൽക്കുന്നുണ്ട്. കേസുള്ള വിരോധവും അക്രമത്തിന് കാരണമായതായി പറയുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബാലകൃഷ്ണനെ റിമാൻ്റ് ചെയ്തു.


Reactions

Post a Comment

0 Comments