Ticker

6/recent/ticker-posts

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് :  പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിയുന്ന പ്രതിസലീമിനെ 38 കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് വിട്ടു നൽകി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ അപേക്ഷ പരിഗണിച്ച് ഇന്ന് ഉച്ചയോടെയാണ്
പോക്സോ കോടതിയുടെ ചുമതലയുള്ള
 കാസർകോട് അഡീഷനൽ സെഷൻസ്
 കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.  ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുമായി ഒത്ത് നോക്കുന്നതിനായി പ്രതിയുടെ ഡി.എൻ.എ പരിശോധന നടത്തും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കൾ പരിശോധനക്ക് അയച്ചിരുന്നു.    പ്രതിയെ പെൺകുട്ടിയിൽ നിന്നും കവർന്ന ആഭരണം കണ്ടെടുക്കാൻ കൂത്ത് പറമ്പിലെ ജ്വല്ലറിയിലേക്കും പ്രതിയെ കൊണ്ട് പോകും. ആഭരണം കണ്ടെടുക്കും. 6000 രൂപക്ക്  ആഭരണം വിൽപ്പന നടത്തിയതിൻ്റെ ബില്ലും പ്രതിയുടെ ബാഗിൽ നിന്നും കണ്ടെത്തിയിരുന്നു.
Reactions

Post a Comment

0 Comments