കാഞ്ഞങ്ങാട് : പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ മുട്ടിച്ചരലിൽ കർണാടക ആർ. ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസും മോട്ടോർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആദ്യം മാവുങ്കാൽ ആശുപത്രിയിലും തുടർന്ന് കാസർകോട്ടേക്കും കൊണ്ട് പോയി. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. ഒടയംചാൽ നായിക്കയം സന്തോഷ് മാത്യുവിൻ്റെ മകൻ അനീഷിനാണ് 22 പരിക്കേറ്റത്. കാഞ്ഞങ്ങാട് മൊബൈൽ കടയിലെ ടെക്നീഷ്യനായ യുവാവ് ജോലിക്ക് വരുന്നതിനിടെയാണ് അപകടം.
0 Comments