Ticker

6/recent/ticker-posts

യുവതിയുടെ സ്കൂട്ടി പെട്രോൾ ഒഴിച്ച് കത്തിച്ചു

കാഞ്ഞങ്ങാട്: ഒരുതവണ കുത്തി കീറിയും മറ്റൊരുതവണ കരി ഓയിലൊലൊഴിച്ച് വികൃതമാക്കുകയും ചെയ്ത സ്കൂട്ടർ കത്തിച്ചു. പടന്ന തെക്കെക്കാട്ടെ കെ പ്രീജയുടെ സ്കൂട്ടറാണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.പുലർച്ചെ രണ്ട് മണിയോടെ പുറത്തുനിന്ന് ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയപ്പോഴാണ് സ്കൂട്ടർ ആളിക്കത്തുന്നത് കണ്ടത് മൂന്നുപേർ ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. 
ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ കമ്മിറ്റി അംഗവും എൻ.ജി.ഒ യൂണിയൻ സജീവ പ്രവർത്തകനുമായ പി.പി രവിയുടെ ഭാര്യയാണ് പ്രീജ. 
കഴിഞ്ഞ ഒക്ടോബർ നാലിന് സ്കൂട്ടറിന്റെ സീറ്റുകൾ കുത്തി കീറി നശിപ്പിച്ചിരുന്നു.പരാതിയെ തുടർന്ന് കേസടുത്തതിനുശേഷമാണ് സ്കൂട്ടർ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം വീട്ടിൽ നിർത്തിയിട്ട് സ്കൂട്ടറിന് നേരെ വീണ്ടും അക്രമം നടന്നിരുന്നു.ബലൂണിൽ കരി ഓയിൽ ഒഴിച്ച് സ്കൂട്ടറിന് നേരെ എറിഞ്ഞ് വികൃതമാക്കുകയായിരുന്നു.വീടിന്റെ ചുമരും കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു.തീയിട്ട സംഭവത്തിൽ ചന്തേര പൊലീസ് പരാതി നൽകിയിട്ടുണ്ടെന്ന് പ്രീജ ഉത്തരമലബാറി
നോട് പറഞ്ഞു.
Reactions

Post a Comment

0 Comments