കഞ്ഞങ്ങാട്:ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾ കബളിപ്പിച്ച് പണം വാങ്ങിയെന്ന പരാതിയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.മുൻ എം.എൽ.എ എം.സി ഖമറുദ്ദീൻ, ടി .കെ പൂക്കോയ തങ്ങൾ എന്നീ ഉടമകൾക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത് പടന്ന പള്ളിച്ചുമ്മാട് കൈപ്പാട്ടെ വി.കെ ഷബീറ ലിയുടെ പരാതിയിലാണ് കേസ്.കൂടുതൽ ലാഭവിഹിതം നൽകാമന്ന് പറഞ്ഞ് എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.നാല് ലക്ഷം രൂപ തിരിച്ചു നൽകിയെങ്കിലും ബാക്കി നാല് ലക്ഷം രൂപ നൽകിയില്ലെന്നാണ് പരാതി.
0 Comments