കാഞ്ഞങ്ങാട്:ബി.എസ്.എൻ.എൽ ഓഫീസിലെ പവർ പ്ലാന്റ് മുറിയിൽ നിന്ന് ബാറ്ററിയും ചെമ്പ് കേബിളുകളും മോഷണം പോയി. പെരിയ ബി.എസ്.എൻ.എൽ ഓഫീസിലെ പവർ പ്ലാന്റ് മുറിയിൽ നിന്നാണ് മോഷണം. 108664രൂപ വില വരുന്ന എക്സൈഡ് കമ്പനിയുടെ ബാറ്ററിയും 44200 രൂപ വില വരുന്ന കോപ്പർ കേബിളുകളുമാണ് കവർന്നത് മാർച്ച് 16 നും ഏപ്രിൽ 24ന് ഇടയിലാണ് സംഭവം പവർ പ്ലാന്റ് മുറിയുടെ ചുമതലയിലുള്ള ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻനീലേശ്വരം പള്ളിക്കര കാണിക്കുളത്തെ കെ ശൈലേന്ദ്രന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.
0 Comments