Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിലെ ഓടയിൽ നിന്നും വ്യാപാരികൾ നീക്കിയത് അഞ്ച് ലോഡ് മണ്ണ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിലെ ഓടയിൽ നിന്നും വ്യാപാരികൾ നീക്കിയത് അഞ്ച് ലോഡ് മണ്ണ്.
മര്‍ച്ചന്റ്‌സ് നേതൃത്വത്തില്‍ ഓടകള്‍ വൃത്തിയാക്കിയ
പ്പോഴാണ് ഓടയിൽ ഇത്രയേറെ മണ്ണ് കണ്ടത്.
വേനല്‍ മഴയില്‍ കടകളില്‍ വെള്ളം കയറിയതിനാലാണ് കെ.എം.എ. ഇടപെടല്‍.
 കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ തിമിര്‍ത്ത് പെയ്തപ്പോള്‍ കോട്ടച്ചേരി റെയില്‍വെ സ്‌റ്റേഷനില്‍ റോഡിന്റെ തെക്കുഭാഗത്തെ  ഭൂരിഭാഗം കടകളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ വരുത്തി. സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നീതി ലാബില്‍ ഉള്‍പ്പെടെ വെള്ളം കയറി രക്തപരിശോധനാ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.  കടകള്‍ക്കകത്ത് സൂക്ഷിച്ച സാധനങ്ങള്‍ക്കും  കാര്‍പ്പെനറ്റടക്കമുള്ള ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
സാധാരണഗതിയില്‍ മഴക്ക് മുമ്പേ ഓടകള്‍ നഗരസഭയാണ് ശുചീകരിക്കേണ്ടത്.  എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും നഗരസഭ ഓടകള്‍ നന്നാക്കിയിരുന്നില്ല. കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ നഗരസഭാ അധികൃതരെ സമീപിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമുണ്ടായില്ല.
ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എം.എ) നേതൃത്വത്തില്‍ ജെ.സിബിയും ടിപ്പര്‍ ലോറിയും ഉപയോഗിച്ച്  ഓടകളിലെ മണ്ണ് നീക്കം ചെയ്യുകയാണുണ്ടായത്.  ഇപ്രകാരം അഞ്ച് ലോഡ് മണ്ണാണ് സ്‌റ്റേഷന്‍ റോഡിലെ ഓടകളില്‍ നിന്ന് നീക്കം ചെയ്തത്.  അഴുക്ക് ചാല്‍ വൃത്തിയാക്കിയതിന് കെ.എം.എ വൈസ് പ്രസിഡന്റ് രാജേന്ദ്ര കുമാര്‍,  എക്‌സിക്യൂട്ടീവ്  അംഗം സി.കെ. ഹാരിസ്,  യൂത്ത് വിംഗ് ട്രഷറര്‍ അശ്വിന്‍ പ്രശാന്ത് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
Reactions

Post a Comment

0 Comments