Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശികളിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വദേശികളിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തു മൂന്ന് പേർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. മാവുങ്കാൽ സ്വദേശിനി ഐശ്വര്യയുടെ 30 പ രാതിയിലാണ് ഒരു കേസ്. തിരുവനന്തപുരം മലയം കീഴ്ശാന്തൻ മൂലയിലെ ബി.ടി. പ്രിയങ്ക, തങ്കമണി, ബി.ടി. രാജീവൻ എന്നിവർക്കെതിരെയാണ് കേസ്. 2021 ഡിസംബർ ഒന്ന് മുതൽ ട്രേഡിംഗ് സ്ഥാപനം തുടങ്ങുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ട് വഴി ഏഴ് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. മാവുങ്കാൽനെല്ലിത്തറയിലെ വിനീഷ് കുന്നോത്തിൻ്റെ 35 സമാനമായ പരാതിയിൽ ഇതേ പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി പൊലീസ് റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments