കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പടന്നക്കാട് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടികൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയെ പിടിക്കണമെന്നാവശ്യെ പെട്ട് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ കണ്ണ് കെട്ടി പ്രകടനം നടത്തി. കേരളത്തിലെ ആഭ്യന്തരവകുപ്പ് എത്തപ്പെട്ട പതനത്തിന്റെ നിദർശനമാണ് പടന്നക്കാട്ടെ വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരി തട്ടിക്കൊണ്ടു പോകപ്പെട്ട സംഭവമെന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. പെൺമക്കളുടെ സുരക്ഷയോർത്ത് കേരളത്തിലെ അമ്മമനസ്സുകൾ നീറുമ്പോൾ
മയക്കുമരുന്ന് മാഫിയകൾക്ക് കീഴടങ്ങിയ നാട് പകച്ചു നിൽക്കുകയാണ്
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് നദീർ കൊത്തിക്കാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രവർത്തക സമിതി അംഗം എം പി ജാഫർ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽസെക്രട്ടറി കെ കെ ബദറുദ്ദീൻ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ശംഷുദ്ധീൻ ആവിയിൽ, സെക്രട്ടറി എം.പി നൗഷാദ്, സിദ്ദീഖ് കുശാൽ നഗർ. സലാം മീനാപ്പീസ്, ആസിഫ് ബദർ നഗർ, അസ്കർ അതിഞ്ഞാൽ, ഹാരിസ് ബദരിയ്യാ നഗർ, സി.കെ. റഹ്മതുള്ള , റസാഖ് തായിലകണ്ടി, ബഷീർ ജിദ്ദ .എൻ.എ. ഉമ്മർ,അസ്കർ അതിഞ്ഞാൽ, യൂനസ് വടകര മുക്ക്
സിദ്ധീഖ് ഞാണിക്കടവ്, അലി കുശാൽ നഗർ, ഇർഷാദ് ആവിയിൽ, ആസിഫ് ബല്ല, കദിജാ ഹമീദ്, ഷീബാ ഉമ്മർ, സി.എച്ച് സുബൈദ, സലാം ഹദ്ദാദ് , കമാൽ മുക്കൂട് , ഗഫൂർ മുറിയനാവി,ചിത്താരി ടി.അസീസ്, ജാഫർ മൂവാരിക്കുണ്ട് ,എന്നിവർ പ്രസംഗിച്ചു.ജബ്ബാർ ചിത്താരി നന്ദി പറഞ്ഞു.
0 Comments