Ticker

6/recent/ticker-posts

ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കാഞ്ഞങ്ങാട് : വിത്യസ്ത കേസിൽ രണ്ട് യുവാക്കളെ കാണാതായി.
ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നും പുറപ്പെട്ട 41 കാരനെ കാണാതായതായി പരാതി.നീലേശ്വരം ആയില്യം ക്വാർട്ടേഴ്സിൽ താമസിക്കുന്ന അമ്പലത്തറ നായ്ക്കുട്ടിപ്പാറ സ്വദേശി മണി 41 യെയാണ് കാണാതായത്.നീലേശ്വരം ക്യു മാർട്ട് ബേക്കറിയിലെ ജീവനക്കാരനാണ്.ഈ മാസം ഒന്നിന് രാവിലെ 8.30 നാണ്  ഇറങ്ങിയത്..തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്തു.

ചിറ്റാരിക്കാൽ: ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നി റങ്ങിയ യുവാവിനെ കാണാതായതായി പരാതി.വെസ്റ്റ് എളേരി അടുക്കള കണ്ടത്തെ എ.പി എബി  41)യെയാണ് കാണാതായത്. ഈ മാസം ഒന്നിന് രാവിലെ 7. 30ന് വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments