ചന്തേര :
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പിലിക്കോട് സി.കെ.എൻ.എസ് ഹയർ സെക്കൻററി സ്കൂളിലെ മുഹമ്മദ് ഫഹദ് 15 ആണ് മരിച്ചത്. അസുഖ ബാധിതനായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പെരുന്നാൾ ദിവസമെത്തിയ ഫഹദിൻ്റെ മരണവാർത്ത നാടിന്
നൊമ്പരമായി. 11 .30 മണിയോടെ സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. പ്രവാസിയായ
ചന്തേര ഓത്ത് കുന്നിലെെ കെ.സി. മുഹമ്മദിൻ്റെയും ഒ.ടി. മുനീറയുടെയും മകനാണ്. സഹോദരി ഒ.ടി. ഫാത്തിമ്മ . 4 മണിയോടെ ചന്തേര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം.
0 Comments