Ticker

6/recent/ticker-posts

തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ

കുറ്റിക്കോൽ: തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. മുന്നാട് സ്വദേശി അശോകനെ 44 യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30 മണിയോടെ മുന്നാട് സഹകരണ ആശുപത്രിക്ക് സമീപം ഒരാൾ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തട്ടുകടയിൽ കാണപ്പെട്ട യുവാവിൽ നിന്നും നാടൻ
കൈതോക്ക് പിടികൂടിയതായി പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments