Ticker

6/recent/ticker-posts

എസ്.ഐയുടെ ലാത്തിയിൽ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കുറ്റിക്കോൽ :എസ്.ഐയുടെ ലാത്തിയിൽ കയറിപ്പിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബേഡകം എസ്.ഐ എം. അരവിന്ദൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തുകയും ലാത്തിയിൽ കയറിപ്പിടിക്കുകയും ചെയ്ത പ്രണവ് മോഹൻ എന്ന 24 കാരനെയാണ് അറസ്റ്റ് ചെയ്തത്. പെർളടുക്കം ബിവറേജ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഭവം. ഇവിടെ കുറച്ച് പേർ സംഘർഷമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പാർട്ടി സ്ഥലത്തെത്തിയത്. പ്രശ്നത്തിൽ ഇടപെട്ടപ്പോഴായിരുന്നു ലാത്തിയിൽ മുറുകെ പിടിച്ചത്.
Reactions

Post a Comment

0 Comments