Ticker

6/recent/ticker-posts

കണ്ണൂരിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണാണ്  വിദ്യാർത്ഥികൾ  മരിച്ചത്. മയ്യിൽ പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്(21ജോബിൻ ജിത്ത് 17അഭിനവ് 21എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിനായാണ് വിദ്യാർത്ഥികൾ  എത്തിയതെന്നാണ് വിവരം.മയ്യിൽ പൊലിസ്  സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി ഇൻക്വസ്റ്റ് നടത്തി പരിയാരം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Reactions

Post a Comment

0 Comments