Ticker

6/recent/ticker-posts

യുവാവിന്റെ മരണത്തിന് പിന്നാലെ അയൽവാസിയായ യുവതിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്  മണിക്കൂറുകളുടെ വിത്യാസത്തിൽ അയൽവാസിയായ യുവതിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സെൻട്രൽ ചിത്താരി
മീത്തൽ അന്തുക്ക എന്ന അബ്ദുൾ ഖാദർ 38,കൂളിക്കാട് അഹമ്മദിൻ്റെ മകൾ റംസീന 35 എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2 മണിക്ക് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെകിലും അബ്ദുൾ ഖാദർ മരിച്ചു. മൂന്ന് മണിക്കൂറിന് ശേഷമാണ് റംസീനയുടെ മരണം.  രണ്ട് പേരുടെ മരണം ചിത്താരിയെ ദു:ഖത്തിലാക്കി. മതിലുകൾ പോലുമില്ലാത്ത അത്ര അടുത്ത അയൽവാസികളാണ് ഇരുവരും. അബ്ദുൾ ഖാദറിൻ്റെ ഖബറടക്കം ഉച്ചക്ക് നടക്കും. വിദേശത്തുള്ള ഭർത്താവും സ
ഹോദരനും എത്തിയ ശേഷം രാത്രിയോടെ റംസീനയുടെ
റംസിന യുടെ ഖബറടക്കം നടക്കും.
റംസീനയുടെ മാതാവ്:ഖദീജ.
ഭർത്താവ്:  നൗഷാദ് നീലേശ്വരം.
മക്കൾ: ഫാത്തിമ 12, ആയിഷ 8 .
സഹോദരങ്ങൾ: റംഷാദ്, ഫസൽ റഹ്മാൻ. പരേതരായഉമ്പായി,
 ആസിയ ദമ്പതികളുടെ മകനാണ് അബ്ദുൾ ഖാദർ.
സഹോദരങ്ങൾ: മീത്തൽ മജീദ് , മുസ്തഫ,ഹക്കീം,താഹിറ, സുഹ്റ .
Reactions

Post a Comment

0 Comments