പൊലീസ്പിടിയിലായയുവാവ് 9
സ്ത്രീകളുടെ കഴുത്തിൽ നിന്നും
സ്വർണമാലകൾ കവർന്നു.
നെല്ലിക്കട്ടചെന്നടുക്കയിലെ സി.എം.
ഇ ബ്രാഹിം ഖലീൽ 43 ആണ് കവർച്ചക്കാരൻ.ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽസീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ,അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവർ ചേർന്ന് വിദഗ്ധമായ അന്വേഷണത്തിലൂടെ കുടുക്കിയ
ഇ ബ്രാഹിം ഖലീൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ചാണ് സ്ത്രീകളുടെ കഴുത്തിൽ നിന്നും മാലകൾ പൊട്ടിച്ച് വന്നിരുന്നത്.ഹോസ്ദുർഗ് പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ജില്ലയിൽ നടന്ന ഒമ്പത് പിടിച്ചു പറികൾക്ക് പിന്നിലും ഇതേ പ്രതിയാണെന്ന് വ്യക്തമാവുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പൊലീസിൻ്റെ ഉറക്കം കെടുത്തിയ പ്രതിയാണ് പിടിയിലായത്. മേൽപ്പറമ്പ , വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത രണ്ട് വീതം പിടിച്ചു പറി കേസുകളിലെയും പ്രതിയാണ്. ബദിയഡുക്ക പൊലീസ് റജിസ്ട്രർ ചെയ്ത നാല് പിടിച്ചു പറിക്കേസിലും പ്രതിയാണ്. പ്രതി പിടിയിലായതോടെ ഒമ്പത് പിടിച്ചു പറി കേസുകൾക്കാണ് ഹോസ്ദുർഗ് പൊലീസ് തുമ്പുണ്ടാക്കിയത്. പിടിച്ചു പറിക്കുന്ന ആഭരണങ്ങൾ സഹകരണ ബാങ്കിലടക്കം പണയം വെക്കാറാണ് പതിവ്. ചിലത് വിൽപ്പന നടത്തി. ഇൻസ്പെ
ക്ടർ എം പി . ആസാദി
0 Comments