കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ലിനടുത്ത് പൈനിക്കര വളവിൽ കല്ലും മണ്ണും ഇടിഞ്ഞ് വീണു. ഇന്ന് വൈകീട്ട് ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് വീണത്. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രാജപുരം പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം സുഗമമാക്കി. ഈ സമയം സമീപത്ത് ആളുകളും വാഹനവുമില്ലാത്തത് അപകടം ഒഴിവാക്കി.
0 Comments