നീലേശ്വരം :യുവാവിൻെറ 28 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയൽ യുവതികളടക്കം 4 പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനം എൻ.വി. വസന്തരാജിൻ്റെ 42 പരാതിയിൽ മുംബൈ സ്വദേശികളായ സുശാന്ത് മാലിക്, സ്നേഹ,കൃതികയാദവ്, ദേവ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 15നും 26 നും ഇടയിൽ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും 28387 13 രൂപ നൽകിയെന്നാണ് പരാതി. പാർട്ട് ടൈം ജോലി തരാമെന്ന് പറഞ്ഞ് ടെലിഗ്രാം വഴി പേര് റജിസ്ട്രർ ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഒരു കമ്പനിയുടെ സി. ഇ . ഒ ആണെന്നാണ് ഒന്നാം പ്രതിപറഞ്ഞതെന്ന് പറയുന്നു.
0 Comments