കാഞ്ഞങ്ങാട് : പള്ളിക്കര റെഡ് മൂൺ ബീച്ച് തീരത്ത് ചത്ത നിലയിൽ ഡോൾഫിനെ കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയേ ശേഷം പിന്നീട് സംസ്ക്കരിച്ചു.രണ്ടര മീറ്റർ നീളവും 70 കിലോയോളം ഭാരവുമുള്ള ആൺ ഡോൾഫിൻ്റെ ജഡമാണ് ഇന്ന് വൈകീട്ട് കണ്ടെത്തിയത്. കടൽക്ഷോഭത്തിൽ പെട്ട് ചത്തതാകാമെന്നാണ് നിഗമനം . കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ,പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പനത്തടി സെക്ഷൻ സ്റ്റാഫ് സ്പെഷ്യൽ ഡ്യൂട്ടി ബി.എഫ്.ഒ, സർപ്പ വളണ്ടിയർ സുനിൽ, സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി നടപടി പൂർത്തിയാക്കി. കാഞ്ഞങ്ങാട് വെറ്റിനറി ആശുപത്രിയിലെ സർജൻ്റെ നേതൃത്വത്തിൽ ആണ് പോസ്റ്റുമോർട്ടം ചെയ്തത്.
0 Comments