Ticker

6/recent/ticker-posts

53 അംഗനവാടികളിലേക്ക് ഭക്ഷണത്തിന്റെ പണം മുടങ്ങിയിട്ട് നാല് മാസം പാലും മുട്ടയുമുൾപ്പെടെ വാങ്ങുന്നത് ടീച്ചർമാർ സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി

കാഞ്ഞങ്ങാട്: നഗരസഭയിലെ 53 അംഗനവാടി കളി ലേക്കുള്ള കുട്ടികളുടെ ഭക്ഷണ ചിലവ് ലഭിക്കാതെ 4 മാസം പിന്നിട്ടു. കുട്ടികളുടെ ദൈനംദിന ചെലവിനുള്ള തുക നൽകാത്തതിനാൽ ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ.കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലെ അങ്കണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണമാണ് മുടങ്ങി കിടക്കുന്നത്.കുട്ടികളുടെ കാര്യമായതിനാൽ കൈയ്യിൽ നിന്നും പണം എടുത്ത് ചെലവാക്കുകയാണ് അങ്കണവാടി ജീവനക്കാർ .അങ്കണവാടികളിൽ പാൽ മുട്ട, പാചക ഗ്യാസ്,പാചകത്തിനുള്ള അനുബന്ധസാമഗ്രികളായമുളക്, കടുക്, വെളിച്ചെണ്ണ തുടങ്ങിയവ വാങ്ങാനുള്ള പണമാണ് നാലുമാസമായി മുടങ്ങിക്കിടക്കുന്നത്.മാർച്ച് മുതൽ പണം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.ചെറിയ ശമ്പളം ലഭിക്കുന്ന ജീവനക്കാർ ഇപ്പോൾ കയ്യിൽ നിന്ന് പണം മുടക്കിയാണ് സാധനസാമഗ്രികൾ വാങ്ങുന്നത്.സാധാരണയായി കടകളിൽനിന്ന് സാധനങ്ങൾ കടം വാങ്ങുകയാണ് പതിവ് മാസാവസാനം ബില്ല് പാസായി വരുമ്പോഴാണ് ഇവ നൽകുന്നത്.എന്നാൽ പൈസ പാസാകാത്തതിനാൽ കടകളിൽ ജീവനക്കാർക്ക് സാധനങ്ങൾ കടമായി നൽകുന്നത് നിർത്തി. ഇതോടെയാണ് കയ്യിൽ നിന്ന് പണമെടുത്താണ് നൽകുന്നത്. തുടർന്നും കയ്യിൽ നിന്ന് പണം എടുത്ത് സാധനങ്ങൾ വാങ്ങാൻ കഴിയില്ല എന്നാണ് ജീവനക്കാർ പറയുന്നത്.അങ്കണവാടികളിൽ എത്തുന്ന കുട്ടികളെ പട്ടിണികിടാൻ മനസ്സനുവദിക്കാത്തതിനാൽ വീട്ടിൽ ചെലവ് പോലും നോക്കാതെ ആണ് ഇവർ പണം മുടക്കുന്നത്. ജീവനക്കാരുടെ ഈ ദൗർബല്യം അധികൃതർമുതലെടുക്കുകയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട് നഗരസഭയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമില്ല. രേഖാമൂലം ആ വശ്യപ്പെട്ടിട്ടും പണം അനുവദിച്ച് നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ല. ജീവനക്കാർ കൈയിൽ നിന്നും പണം എടുത്ത് സാധനങ്ങൾ വാങ്ങുന്നത് നിർത്തിയാൽ അംഗനവാടി കുട്ടികൾ പട്ടിണിയിലാവും.അംഗനവാടി കളിൽ കുട്ടികൾക്ക് നൽകുന്ന പാൽ, മുട്ടയുടെയും വിലവെട്ടിക്കുറച്ചതും പ്രതിസന്ധിയുണ്ടാക്കി.നഗരസഭ, പഞ്ചായത്തുകൾ വഴി അംഗനവാടി കൾക്ക് ലഭിക്കുന്നതു കയിൽ നിന്നു മാണ് കാരണമൊന്നുമില്ലാതെ തുക വെട്ടിക്കുറച്ചത്. വിപണിയിൽ ഒരു ലിറ്റർ പാലിന് 56 രൂപയാണ്. ഇതേ നിരക്കിലായിരുന്നു കഴിഞ്ഞ ഫെബ്രുവരി വിപണിക്കനുസരിച്ചുള്ള പാലിൻ്റെയും മുട്ടയുടെയും വില ലഭിച്ചിരുന്നു. കഴിഞ്ഞ പെബ്രുവരിയിൽ മാത്രം 8 രൂപ വച്ചും ലഭിച്ചിരുന്നു. മാർച്ച് മുതൽ 6 രൂപ വച്ച് മാത്രമെനൽകാനാകൂവെന്നാണ് മുഴുവൻ അംഗനവാടി കൾക്കും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. വിപണയിൽ 7 രൂപയാണ്  വില. ഒരു മുട്ടക്ക് ഒരു രൂപ വീതവും ലിറ്റർ പാലിന് 6 രൂപ വീതയും കൈയ്യിൽ നിന്നും കൂട്ടേണ്ട അവസ്ഥയിലാണ് അംഗനവാടി അധ്യാപികമാർ. തുഛമായ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണിത് മൂലമുണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പോഷകബാല്യം പദ്ധതി വഴിപാലിന് 56 രൂപയും മുട്ടക്ക് 8 രൂപയും അംഗനവാടി കൾക്ക് ലഭിക്കേണ്ടതാണ്. എന്നാൽ പദ്ധതി നേരിട്ട് അംഗനവാടിയിലെത്തിയില്ല. കുടുംബശ്രീ വഴിയായിരുന്നു പദ്ധതി നടപ്പിൽ വന്നത്. പോഷകബാല്യം പദ്ധതി പ്രകാരം മുട്ട ഒന്നിന് 6 രൂപയും പാലിന് 52 രൂപയും മാത്രമെനൽകാനാകൂവെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചിരിക്കുന്നത്.

Reactions

Post a Comment

0 Comments