പൊലീസ് പിന്തുടർന്ന കാറിൽ നിന്നും മൂന്ന് പേർ ഇറങ്ങി ഓടി. കാസർകോട് വാട്ടർ അതോറിറ്റിക്ക് സമീപം ഇന്ന് പുലർച്ചെ 12.45 ന് വാഹന പരിശോധന നടത്തുകയായിരുന്ന
പൊലീസ്, പിറകിൽ റജിസ്ട്രേഷൻ നമ്പറില്ലാതെ ഓടിച്ചു വരികയായിരുന്ന കാറിനെ കണ്ട് നിർത്താൻ സിഗ്നൽ നൽകി. എന്നാൽ കാർ നിർത്താതെ വിദ്യാനഗർഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. കാറിനെ പൊലീസ് പിന്തുടരുന്നത് കണ്ട് കാറിലുണ്ടായിരുന്ന വർ ഇറങ്ങി ഓടി. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പുറമെ ഡ്രൈവറും രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
0 Comments