Ticker

6/recent/ticker-posts

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതികൾ 56 കാരനിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതികൾ 56 കാരനിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തു. വെസ്റ്റ് എളേരി അമ്പാടി ബസാറിലെ പി.വി. ചാണ്ടിക്കാണ് പണം നഷ്ടപ്പെട്ടത്. ചാണ്ടി നൽകിയ പരാതിയിൽ ആലപ്പുഴ സ്വദേശിനികളായ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ജൂൺ 15നും ജു
ലൈ2 നും ഇടയിലാണ് അകൗണ്ട് വഴി പണം നൽകിയത്. 22,30,625 രൂപയാണ് നൽകിയത്. തട്ടിപ്പ് മനസിലായതോടെ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments