കാഞ്ഞങ്ങാട് :ജോലിക്ക് പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. മാങ്ങാട് ആര്യടുക്കം സ്വദേശിനിയായ 29 കാരിയെ യാണ് കാണാതായത്. പാലക്കുന്നിലെ
ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ
പൊലീസിൽ പരാതി നൽകി. കേസെടുത്തു.
0 Comments