Ticker

6/recent/ticker-posts

വീണ്ടും ഉരുൾപൊട്ടൽ മരണം 63 മണ്ണിനടിയിൽ നിരവധി പേർ

വയനാട് :രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. പുഴയിൽ ഉച്ചക്ക് മഴവെള്ള പാച്ചിലാണ്.
ഇത് വരെ 63 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒലിച്ച് വന്ന  പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് മന്ത്രിമാരും ഉരുൾപൊട്ടിയതറിഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. 75 ഓളം പേരെ കാണാതായിട്ടുണ്ട് പ്രദേശവാസികൾ പറഞ്ഞു. പല ഭാഗത്തും ആളുകൾ കുടുങ്ങി കിടക്കുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കാനായിട്ടില്ല. സൈന്യം സ്ഥലത്തെത്തി. തമിഴ്നാട്ടിൽ നിന്നും രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിൻ 5 കോടി രൂപ സഹായം പ്രഖ്യാപിച്ചു. 400 പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
Reactions

Post a Comment

0 Comments