നീലേശ്വരം :കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. തേജസ്വിനി പുഴ കരകവിഞ്ഞു.
കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും ഉൾപ്പെടെ നിരവധി വീടുകളിൽ വെള്ളം കയറി നിലയിലാണ്. തേജസ്വിനി പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ 5 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.
ചാത്തമത്ത് 7കുടുംബങ്ങൾ ബന്ധുവീടുകളിക്ക് മാറി താമസിച്ചിട്ടുണ്ട്.
ഒരു കുടുംബത്തിലെ 4പേരെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
0 Comments