Ticker

6/recent/ticker-posts

ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മോട്ടോർബൈക്കിൽ നിന്നും തെറിച്ച് വീണ് ഗുരുതര മായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജിതോമസ് 46 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം. സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ഞായറാഴ്ച രാത്രി യായിരുന്നു അപകടം. കൊട്ടോടി ടൗണിന് സമീപം ഗ്രാഡിപ്പള്ള റോഡിലെ കയറ്റത്തിൽ  
പിന്നിലിരുന്നിരുന്ന
റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments