വൈദ്യുതി പോസ്റ്റുകൾ,
റോഡിൽ കിലോമീറ്ററോളം
വൈദ്യുതി കമ്പികൾ പൊട്ടി കിടക്കുന്നു. തെങ്ങുകളും
മരങ്ങളും കടപുഴകി വീണ് കിടക്കുന്നു. പലതും റോഡിൽ. മരം പൊട്ടിവീണ് വീടുകളും വാഹനങ്ങളും തകർന്ന് കിടക്കുന്നു. ഇന്നലെ രാത്രിയിലുണ്ടായ
കൊടുങ്കാറ്റിൽ ചെറുവത്തൂർ ടൗണിനടുത്തുണ്ടായ ഭീകര ദൃശ്യമാണിത്. റെയിൽവെ സ്റ്റേഷന് സമീപം വില്ലേജ് ഓഫീസ് റോഡിൽ ഭീകര ദ്യശ്യമാണ്. കാറ്റ് വലിയ നാശനഷ്ടമാണിവിടെയുണ്ടാക്കിയത്. വലിയ മരം വീണ് ഓട്ടോറിക്ഷ പൂർണമായും തകർന്നു. കാറും തകർന്നു. ഒന്നൊഴിയാതെ തുടർച്ചയായുള്ള നിരവധി
വൈദ്യുതി പോസ്റ്റുകളാണ് നിലം പതിച്ചത്. വൈദ്യുതി ബന്ധം താറുമാറായി കിടക്കുന്നു.
തലയടുക്കത്ത് കാറ്റ് നാശം വിതച്ചു
കരിന്തളം: വ്യാഴായ്ച്ച രാവിലെയുണ്ടായ ശക്ക്തമായ കാറ്റിൽ തലയടുക്കത്ത് നാശം. എ .നാരായണന്റെ തെങ്ങ് , പ്ലാവ് , മഹാഗണി എന്നിവ നശിച്ചു. തൊട്ടടുത്ത വത്സന്റെ വീടിന് മേൽ മരം പൊട്ടിവീണു.
0 Comments