Ticker

6/recent/ticker-posts

മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു കല്ലൂരാവിയിൽ ഇരുനില വീടിന് മുകളിലെ ഷീറ്റുകൾ അരകിലോമീറ്റർ ദൂരത്തേക്ക് പറന്നു

കാഞ്ഞങ്ങാട് :   രാത്രിയിൽ ഉണ്ടായ
കൊടുങ്കാറ്റിൽ മരം പൊട്ടി വീണ് ഓട്ടോ റിക്ഷ തകർന്നു.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എളേരി ത്തട്ട് മങ്കത്തിലെ  ആമ്പിലേരി മനോജിന്റെ ഓട്ടോ റിക്ഷയാണ് പൂർണ്ണമായും തകർന്നത്.
വീടിനോട് ചേർന്നുള്ള തേക്ക് മരം കാറ്റിൽ കടപുഴകി വീഴുകയായിരുന്നു. കല്ലൂരാവിയിലെ റഹീമയുടെ ഇരു നില വീ ടിന് മുകളിലെ അലൂമിനിയം ഷീറ്റുകൾ മുഴുവൻ ഇരുമ്പ് തൂൺ ഉൾപ്പെടെ പറന്നു. അര കിലോമീറ്റർ ദൂരത്ത് മറ്റൊരു വീടിന് മുകളിലേക്കാണ് വീണത്. ഷീറ്റ് വീണ വീടിന് കേട് പാട് സംഭവിച്ചു. കല്ലൂരാവിയിലെ അംഗനവാടി കെട്ടിടവും വീടും തകർന്നു. ചെറുവത്തൂർ 
റെയിൽവെ സ്റ്റേഷന് സമീപം മരം പൊട്ടിവീണ് ഓ
ട്ടോ റിക്ഷ പൂർണമായും തകർന്നു. കാറിനും കേട് പാട് സംഭവിച്ചു. വ്യാപകമായി ഇവിടെ മരം പൊട്ടിവീണു.
Reactions

Post a Comment

0 Comments