Ticker

6/recent/ticker-posts

അഭിഭാഷകയെ ഇറക്കി വിട്ടതായി ആക്ഷേപം ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി അഭിഭാഷകർ

കാഞ്ഞങ്ങാട് :കേസുമായി ബന്ധപ്പെട്ട് വക്കാലത്തും കൗണ്ടറും ഫയൽ  ചെയ്യാൻ പോയ അഭിഭാഷകയെ  ഓഫീസിൽ നിന്നും ഇറക്കിവിട്ടതായി ആക്ഷേപിച്ച് അഭിഭാഷകർ ഇന്ന് ഉച്ചക്ക് ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പൊലീസ് തടഞ്ഞു.
വനിതാ പൊലീസ് ഉൾപ്പെടെ ഉള്ളവരെ ഉപയോഗിച്ച് ഇറക്കി വിട്ടെന്നാണ് ആക്ഷേപം.ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായാൻ പോയ  ബാർ അസോസിയേഷൻ ഭാരവാഹികളെ  
പൊലീസിനെ ഉപയോഗിച്ച് പുറത്താക്കാനും ശ്രമം നടത്തിയതായി പറഞ്ഞ്
  ബാർ അസോസിയേഷൻ നേതൃത്വത്തിലാണ് അഭിഭാഷകർ ആർ ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.സീനിയർ സിറ്റിസൺസ് നിയമായി ബന്ധപ്പെട്ട കേസിൽ വക്കാലത്ത് നൽകാനാണ് അഭിഭാഷക പോയത്.
അഭിഭാഷക ബാർ അസോസിയേഷന് പരാതി നൽകിയതിനെ തുടർന്നാണ് വിവരങ്ങൾ അറിയാൻ ബാർ അസോസി ഭാരവാഹികൾ ഇന്നു രാവിലെ സബ് കലക്ടറെ കാണാൻ പോയത്.
Reactions

Post a Comment

0 Comments