Ticker

6/recent/ticker-posts

കാനറ ബാങ്ക് മുൻ സീനിയർ മാനേജർ കാഞ്ഞങ്ങാട് കുന്നുമ്മലിലെ പി.വി.ഗുരുദാസ് അന്തരിച്ചു

കഞ്ഞങ്ങാട്: കുന്നുമ്മൽ  "ഉഷസിലെ " കാനറ ബാങ്ക് മുൻ സീനിയർ മാനേജർ പി.വി.ഗുരുദാസ് 83 അന്തരിച്ചു.
കാഞ്ഞങ്ങാട് മുൻ ലയൺസ് ക്ലബ് പ്രസിഡന്റ്,ചിൻമയ മിഷ്യൻ എക്സിക്യൂട്ടീവ് മെമ്പർ,കുന്നുമ്മൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ദീർഘകാല സെക്രട്ടറി, പിലിക്കോട് വല്ലിയാത്ത് തറവാട് ട്രസ്റ്റ് ചെയർമാൻ,ബേങ്ക് സംഘടനയായ സി ബി ആർ ഒ എ ജില്ലാ പ്രസിഡന്റ് സീനിയർ സിറ്റിസൺസ് ഫോറം മുൻ ജില്ലാ കമ്മിറ്റി അംഗം,നീലേശ്വരം മഹാത്മാ എഡ്യൂക്കേഷൻ സൊസൈറ്റി  മുൻ വൈസ് പ്രസിഡന്റ്,ഭഗവതി ഫൗണ്ടേഷൻ ചാരിറ്റബ്ൾ സെൻ്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ:കമല ദാസ്
മക്കൾ:അരുൺ ദാസ്, ഗിരിധർ ദാസ്
മരുമക്കൾ:രാധിക,സീമ
സഹോദരങ്ങൾ: പി.വി.തമ്പായി,പി.വി.നാരായണൻ ( മുൻ ഡി ജി എം വിജയ ബാങ്ക് ബങ്കളൂര് )
പി.വി.ബാലൻ ( മുൻ ആർ ടി ഒ കാസർഗോഡ് )
ഡോ:പി.വി.വിജയൻ ( മുൻ പ്രിൻസിപ്പാൾ ഗവ:കോളേജ് കാസർഗോഡ് )
പി.വി.രാധ.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് സമുദായ ശ്മാശാനത്തിൽ നടക്കും.
Reactions

Post a Comment

0 Comments