കാസർകോട്:എ.ടി.എം കൗണ്ടറിൻ്റെ ക്യാഷ് ചെസ്റ്റ് തകർത്തു. കവർച്ചക്ക് ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. മൊഗ്രാൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മൊഗ്രാലിലുള എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ 3 മണിക്കും 3.30 നുമിടയിലാണ് കവർച്ച. തൊപ്പിയും മാസ്കും ധരിച്ചെത്തിയ യുവാവ് കവർച്ച നടത്തുന്നതിൻ്റെ സി.സി.ടി.വി ദ്യശ്യമാണ് ലഭിച്ചത്. കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്ന് പണം അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നു.
0 Comments