കാഞ്ഞങ്ങാട്: സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ബൈക്കിന്റെ പിൻ സീറ്റ് യാത്ര ചെയ്ത പള്ളിക്കര സ്വദേശിയാണ് മരിച്ചത്.മരപ്പണിക്കാരൻ കൂട്ടക്കനിയിലെ ചന്ദ്രൻ 60 ആണ് മരിച്ചത്.സുഹൃത്ത് രാവണേശ്വരത്തെ മുരളിക്കാപ്പം യാത്ര ചെയ്യുമ്പോൾ കൊള വയലിൽ വച്ചാണ് അപകടം.അജാനൂർ ക്രസന്റ് സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.ചന്ദ്രൻ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം.
0 Comments