Ticker

6/recent/ticker-posts

കാട്ടാനക്കൂട്ടങ്ങളെ കണ്ടെത്താൻ വനത്തിന് മുകളിൽ ഡ്രോൺ പറത്തി വനപാലകർ

കാഞ്ഞങ്ങാട്: ആഴ്ചകളായി ഭീതി പരത്തിയ ആനക്കൂട്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ കാടിന് മുകളിൽ ഡ്രോൺ പറത്തി വനപാലകർ. പാണത്തൂരിൽ കർണാടകയോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടങ്ങളെ നിരീക്ഷിക്കാനാണ് ഡ്രോൺ പറത്തിയത്. ആ നകൾ കാടുകയറിയതായാണ് നിരീക്ഷണത്തിൽ വ്യക്തമായത്. പാണത്തൂർ കല്ലപ്പള്ളി ഭാഗങ്ങളിൽ നാല് കിലോമീറ്റർ പരിധിയിലാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.ഇവിടെ ജനവാസ മേഖലയിൽ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.പാണത്തൂർ ടൗണിൽ വരെ കൂട്ടത്തോടെ ആന ഇറങ്ങിയിരുന്നു.താന്നിക്കാലിൽ വീട്ടുമുറ്റത്ത് വന്ന് പരാക്രമം കാട്ടിയിരുന്നു .എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ആനകളുടെ സാന്നിധ്യം എവിടെയും ഉണ്ടായിരുന്നില്ല.ആനക്കൂട്ടം എവിടെയാണെന്ന് അറിയാൻ കൂടിയാണ് സാങ്കേതികവിദ്യ ഉപയോഗിച്ചത്.കനത്ത മഴയെ തുടർന്ന് ആയിരിക്കാം ഉൾവലിഞ്ഞ് എന്നാണ് കരുതുന്നത്.വിശദമായ ഡ്രോൺ പരിശോധനയിൽ ആനക്കൂട്ടങ്ങളെ കണ്ടാൽ കഴിയാത്തത് ആശ്വാസം പകരുന്നതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ പറഞ്ഞു.എന്നാൽ ഉൾവലിഞ്ഞതായി പൂർണ്ണമായും പറയാൻ ആയിട്ടില്ലെന്നും വനപാലകർ പറയുന്നു.കഴിഞ്ഞ ദിവസമാണ് വനം വകുപ്പിന്റെ ഡ്രോൺ ഇവിടെ ന രീക്ഷണത്തിന് കൊണ്ടുവന്നത്.ബീറ്റ് ഓഫീസർമാരായ എം.പി. അഭിജിത്ത്, ഫർസാന മുജീബ് എന്നിവരാണ് ഡ്രോൺ നിരീക്ഷണത്തെ നേതൃത്വം നൽകിയത്.ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. കെ. രാഹുൽ, വിഷ്ണു കൃഷ്ണൻ, വിമൽ രാജ്, വിനീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.അതേ സമയം മഴ അൽപ്പം മാറി നിന്നതോടെ കാട്ടാനക്കൂട്ടം ഇനിയും കാടിറങ്ങുമോയെന്നഭയത്തിലാണ് നാട്ടുകാർ.

Reactions

Post a Comment

0 Comments