കാഞ്ഞങ്ങാട് : ചാന്ദ്രദിനാഘോഷം വേറിട്ടതാക്കി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. ചാന്ദ്ര സ്പര്‍ശം 24 എന്ന പേരില്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്ലാണ് ചാന്ദ്രദിനാഘോഷം വിപുലമായി സംഘടിപ്പിച്ചത്.യുപി ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള പോസ്റ്റര്‍ രചന, പതിപ്പ് രചന മത്സരങ്ങള്‍ നടന്നി.ചാന്ദ്രദിന വാരാഘോഷത്തിന്റെ മൂന്നാം ദിവസം ജല റോക്കറ്റ് വിക്ഷേപണവും നടന്നു. തുടര്‍ന്ന് യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ചാന്ദ്ര സ്പര്‍ശം 24 എന്ന പേരിലുള്ള മെഗാ തിരുവാതിര അവതരിപ്പിക്കുകയായിരുന്നു. ശാസ്ത്ര വിജ്ഞാനത്തെ കലയുമായി സംയോജിപ്പിച്ച് ബോധനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്ദ്രയാത്രയും ചാന്ദ്രയാനും തുടങ്ങി ചന്ദ്രഗ്രഹണം വരെ പ്രമേയമാക്കി തിരുവാതിര ഒരുക്കിയിരിക്കുന്നത്. തച്ചങ്ങാട് ഹൈസ്‌കൂള്‍ അധ്യാപിക സുനിമോളാണ് വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും. അധ്യാപക വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിയുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മെഗാ തിരുവാതിര അവതരിപ്പിച്ചത്. സ്‌കൂള്‍ പ്രധാനധ്യാപിക ഇന്‍ ചാര്‍ജ് അമ്പിളി ഉദ്ഘാടന ചെയ്തു. പിടിഎ പ്രസിഡന്റ് ഗോവിന്ദരാജ് , സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സിന്ധു , വിദ്യാര്‍ത്ഥികളായ അമേയ ഭാസ്‌കരന്‍, ഫിദ ഫാത്തിമ എന്നിവര്‍ സംബന്ധിച്ചു.
0 Comments