കാഞ്ഞങ്ങാട് :ഒഴിഞ്ഞവളപ്പിൽ നിന്നും കാണാതായ യുവാവിനെ മാസങ്ങൾക്ക് ശേ
ഷം ഉഡുപ്പിയിൽ നിന്നും കണ്ടെത്തി പൊലീസ്. ഒഴിഞ്ഞവളപ്പിലെ സതീശനെ 40 യാണ് കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാതായത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം യുവാവ് ബന്ധുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ടവർ ലൊക്കേഷൻ മനസിലാക്കിയ ഹോസ്ദുർഗ്
പൊലീസ് ഉഡുപ്പിയിലെത്തികണ്ടെത്തുകയായിരുന്നു. സതിശനെ കാഞ്ഞങ്ങാട്ടെത്തിച്ചു .
0 Comments