Ticker

6/recent/ticker-posts

പ്രിയപ്പെട്ട ഇൻസ്പെക്ടറെ യാത്രയാക്കാൻ കാഞ്ഞങ്ങാട്ടെ പൊലീസിന്റെ ഒപ്പന വെെറൽ

കാഞ്ഞങ്ങാട് : പ്രിയപ്പെട്ട പൊലീസ് ഓഫീസറെ പുതുമണവാളനാക്കി യാത്രയാക്കിയിരിക്കുകയാണ് സഹപ്രവർത്തകർ. യാത്രയയപ്പ് ചടങ്ങാണ് വേറിട്ട അനുഭവമായത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4 മാസം മുൻപ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയ കോഴിക്കോട് സ്വദേശിയായ എം പി . ആസാദിൻ്റെ യാത്രയയപ്പ് പരിപാടിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. കഴിഞ്ഞ ദിവസം കോട്ടപ്പുറം റിസോർട്ടിലായിരുന്നു സഹപ്രവർത്തകർ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. എം.പി. ആസാദിനും കാഞ്ഞങ്ങാട് നിന്നും മാറി പോകുന്ന ഡി.വൈ.എസ്.പി ലതീഷിനു മുള്ള യാത്രയയപ്പ് ലളിതമാക്കാനായിരുന്നു തീരുമാനം. വൈകാരിക നിമിഷം കൂടി മാറുകയായിരുന്നു ആ സാദിനുള്ള യാത്രയയപ്പ് പരിപാടി. നാല് മാസം കൊണ്ട് ഒരു ജന്മമുള്ള അടുപ്പമായിരുന്നു കീഴുദ്യോഗസ്ഥരായ സഹപ്രവർത്തകർക്ക് എം പി . ആസാദിനോട് . ഇരുപത് വർഷത്തിലേറെയുള്ള സർവീസ് ജീവിതത്തിനിടയിൽ അപൂർവം കണ്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് ആസാദെന്നാണ് ഒരു പൊലീസ് ഓഫീസർ പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട മേലുദ്യോഗസ്ഥൻ സ്ഥലം മാറി പോകുന്നതിൽ വലിയ സങ്കടത്തിലായിരുന്നു സഹപ്രവർത്തകർ. അണ പൊട്ടിയ ദു:ഖത്തിലും അദ്ദേഹത്തെ എങ്ങനെയാ ത്രയാക്കുമെന്ന ചിന്തയിലായി സഹപ്രവർത്തകർ. പരിപാടിക്കിടെ അടിപൊളി ഒപ്പന പാട്ട് ഉയർന്ന തോടെ സഹപ്രവർത്തകരെല്ലാം ചേർന്ന് അദ്ദേഹത്തെ കസേരയിൽ പിടിച്ചിരുത്തി ചുറ്റും കൂടി. തലയിൽ തട്ടം കൂടി ധരിപ്പിച്ച് അസ്സലൊരു പുതുമണവാളനായ തോടെ പിന്നെ നടന്നത് അതിഗംഭിരനൃത്ത ചുവടുകളായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൂടി ഒപ്പനയിൽ പങ്കാളികളായി. ആവേശം അലതല്ലി യതോടെ അത് വരെ കാഴ്ചക്കാരനായി അരികിലുണ്ടായിരുന്ന ഡി.വൈ.എസ്പിയും ചുവട് വെച്ചു. കേരള പൊലീസിൻ്റെ ഈ ഒപ്പനക്കളിയിപ്പോൾ വൈറൽ വീഡിയോയാണ്. ചക്കരകല്ല് സ്റ്റേഷനിലേക്കാണ് ആ സാദ് സ്ഥലം മാറി പോയത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെയും സ്ത്രീകളുടെ ഉറക്കം കെടുത്തിയ നിരവധി കേസുകളിലെ പിടിച്ചു പറിക്കാരനെയടക്കം നാല് മാസം കൊണ്ട് നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസുകളിൽ തുമ്പുണ്ടാക്കിയ പൊലീസ് ഓഫീസറാണ് എം.പി. ആസാദ്. കീഴുദ്യോഗസ്ഥരോടും പരാതിയുമായെത്തുന്നവരോടും  പുലർത്തിയ പെരുമാറ്റം തന്നെയാണ് അദ്ദേഹത്തെ സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവനാക്കിയത്.

Reactions

Post a Comment

0 Comments