Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ റിമാൻ്റ് തടവുകാരനെ വധിക്കാൻ ശ്രമം, യുവാവ് അബോധാവസ്ഥയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ റിമാൻ്റ് തടവുകാരനായ യുവാവിനെ വധിക്കാൻ ശ്രമം. സഹതടവുകാരനാണ് അക്രമം നടത്തിയത്. ബദിയഡുക്ക എക്സൈസ് അബ്കാരികേസിൽ അറസ്റ്റ് ചെയ്ത് റി മാൻ്റിൽ കഴിയുന്ന ബേള കാറ്റങ്ങാടിയിലെ പി.എസ്. മനുവിന് 30 നേരെയാണ് വധശ്രമമുണ്ടായത്. കാസർകോട് പൂവഞ്ചാൽ സ്വദേശിയായ സഹതടവുകാരൻ ശരണിനെ തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇരുവരും ഒരേ സെല്ലിലായിരുന്നു. പിടിച്ചു തള്ളി ചുമരിൽ തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലാണ് യുവാവ്.ജില്ലാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്. ജയിൽ സൂപ്രണ്ട് വിനീത് വിപിള്ളയുടെ പരാതിയിലാണ് 
കേസ്.
Reactions

Post a Comment

0 Comments