കാഞ്ഞങ്ങാട് : ടർഫുകളിൽ രാത്രികാലങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഇന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിൽ ചേർന്ന ടർഫ് ഉടമസ്ഥരുടെ യോഗത്തിൽ ധാരണയായി. സാമൂഹ്യ വിരുദ്ധരും ലഹരി മാഫിയയും സ്കൂൾ കുട്ടികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ടർഫുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കു ന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നിയന്ത്രണം. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് വൈകുന്നേരം 7 മണിക്ക് ശേഷം ഗ്രൗണ്ടിൽ കളിക്കാൻ അനുവാദം ഉണ്ടാവില്ല. രാത്രി സമയത്തു ടർഫിൽ എത്തുന്ന സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തും. ടർഫുകളിൽ കളിക്ക് ബുക്ക് ചെയ്യുന്നവരുടെ മേൽവിലാസം ഉൾകൊള്ളുന്ന രജിസ്റ്റർ സൂക്ഷിക്കുവാനും തീരുമാനിച്ചു. ടർഫിൽ കളിക്കാരെയും ടീം മാനേജർമാരെയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. എല്ലാ ടർഫും പരിസരവും സി.സി.ടി.വി കാമറ വെക്കാനും തീരുമാനിച്ചു.യോഗം ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു ഹോസ്ദുർഗ് എസ്. എച്ച്. ഒ അജിത്കുമാർ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ ടി.വി. പ്രമോദ് സ്വാഗതം പറഞ്ഞു.
0 Comments