Ticker

6/recent/ticker-posts

മരമില്ലിൻ്റെ ഓഫീസ് തകർത്ത് മൂന്ന് ലക്ഷത്തോളം രൂപ കവർന്നു കമ്പിപ്പാരയുമായി നടന്നു വരുന്ന പ്രതിയുടെ ക്യാമറ ദൃശ്യം

കാസർകോട്: മരമില്ലിൻ്റെ ഓഫിസ് തകർത്ത് 285000രൂപ കവർന്നു.ചെങ്കള നാലാംമൈലിലെ ന്യൂ വെസ്റ്റേൺ സോ മിൽ കുത്തിത്തുറന്നാണ് കവർച്ച.  രാവിലെയാണ് കവർച്ച വിവരം അറിയുന്നത് ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് കവർച്ച.ഉടമ കുമ്പള കോയിപ്പാടി  സഫ്ദർ മൻസിലിലെ കെ. അബ്ദുൽ ഹമീദിന്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. കമ്പിപ്പാര കൈയിൽ പിടിച്ച് ഒരു യുവാവ് ഓഫീസിലേക്ക് കയറി പോകുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖം മറക്കാതെ നടന്ന് വരുന്ന പ്രതിയുടെ ദൃശ്യമാണ് ലഭിച്ചത്.
Reactions

Post a Comment

0 Comments