Ticker

6/recent/ticker-posts

മഡിയനിൽ മോട്ടോർ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട് :ഭർത്താവിനൊപ്പം നടന്ന് പോകവെ ബൈക്കിടിച്ച യുവതി മരിച്ചു. ചിത്താരി മുക്കൂടിലെ അഭിലാഷിൻ്റെ ഭാര്യ ചിത്ര 40 ആണ് മരിച്ചത്. കഴിഞ്ഞ 3 ന് രാത്രി മഡിയ നിൽ വെച്ചാണ് അപകടം. ഭർത്താവിനൊപ്പം വീട്ടിലേക്ക് നടന്ന് പോകവെ സംസ്ഥാന പാതയിൽ പൂച്ചക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് കോഴിക്കോട് ആശുപത്രിയിലാണ് മരണം. അപകടത്തിൽ അഭിലാഷിനും പരിക്കേറ്റിരുന്നു. മക്കൾ: ആദർശ്, ഭരത്ത്.

Reactions

Post a Comment

0 Comments