Ticker

6/recent/ticker-posts

പഴയ 1000 രൂപ നോട്ട് മാറി നൽകുന്ന ബിസിനസിന്റെ പേരിൽ പള്ളിക്കര സ്വദേശിയുടെ 57 ലക്ഷം രൂപ തട്ടിയെടുത്തു 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പഴയ 1000 രൂപ നോട്ട് മാറി നൽകുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ്
 57 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര മുക്കൂട് കാരക്കുന്ന് ബി.എസ്. വില്ലയിൽ ഇബ്രാഹീം ബാദിർഷ 33 യുടെ പരാതിയിൽ സമീർ, ഷരീഫ്, ഗിരി കൈലാസ് മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും ബേക്കൽ പൊലീസാണ് കേസെടുത്തത്. 2023 ജനുവരി 15 ആഗസ്റ്റ് 31നും ഇടയിൽ ബാങ്ക് വഴിയും നേരിട്ടും പണം കൈമാറിയെന്നാണ് പറയുന്നത്. പഴയ 1000 രൂപ
നോട്ട് മാറി നൽകുന്ന ബിസിനസിൽ ചേർക്കാമെന്ന് പറഞ്ഞെങ്കിലും ബിസിനസ് നടത്താതെ ചതി ചെയ്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments