Ticker

6/recent/ticker-posts

സോളാർ പാർക്ക് നിർമ്മാണ സ്ഥലത്ത് മോഷണമെന്ന് പരാതി പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: സോളാർ പാർക്ക് നിർമ്മാണ സ്ഥലത്ത് നിർത്തിയിട്ട ഹിറ്റാച്ചിയുടെ രണ്ട് ബാറ്ററികളും സെൻസറുകളും  മോഷണം പോയി.  കോട്ടപ്പാറ വെള്ളുട ക്ഷേത്ര ത്തിന് സമീപത്തെ ഇൻഡസ് അസിസ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർത്തിയിട്ട ഹിറ്റാച്ചിയിൽ നിന്നാണ് ഒരു ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങൾ കവർന്നത്. ബംഗളൂരുവിലെ ഇൻഡസ് അസിസ്റ്റ് കമ്പനി ലിമിറ്റഡ് റീജ്യണൽ  ഹെഡ് കോയമ്പത്തൂർ വേടപ്പെട്ടി ഹരിശ്രീ ഗാർഡൻസ് ശോഭ ടെർകോയിസ്  ലക്ഷ്മി ഹൗസിലെ എൻ. കൃഷ്ണകുമാറിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. ഈ മാസം 22ന് രാത്രി 8.30 നും 23ന് രാവിലെ 8.30 നുമിടയിൽ
മോഷണം നടന്നതായാണ് പരാതി.
Reactions

Post a Comment

0 Comments